അരശുoമൂട്  ഗണപതി മമ പതി     അരശുoമൂട് ഗണപതി മമഗതി
ശുക്ലാംബരധര വിഷ്ണു, ചതുര്‍ഭുജ-
നുള്ക്കാംബില്‍ ക്രിപ യേറും ഭഗവാന്‍,
ദുര്ഗാസുതസുപ്രസന്ന വദനന്‍,
ദുര്‍ഘടമോക്കെ ഒടുക്കും ദേവന്‍                                        അരശുoമൂട്
‍വിജയങ്ങല്‍ക്കിവ നോരു തേരാളി ,,
വിഘ്നങ്ങള്‍ക്ക്  കൊടും കോടാരി
അഷ്ടൈശ്വര്യസമുദ്രം, ഹിമഗിരി
ആപത്തു കൊടും കാറ്റായി വന്നാല്‍                              അരശുoമൂട്
വിഘനേശ്വര ഭഗവാന്റെ‍ വയറ്റില്‍
വിശ്വം വെറുമൊരു പന്തായി മാറി;
വിധി വെറുമൊരു മൂഷിക വാഹനമായ്‌
കലി യൊരു  മാമോദക മായി കയ്യില്‍                         അരശുoമൂട്
കല്‍മഷമില്ലാ  ജീവിത മധുരം
കയ്യിലിരിക്കും  മോദകമരുളും
ഒറ്റക്കൊമ്പ്  കനിഞ്ഞാല്‍ ജീവിത
മുറ്റം മുല്ലപൂവാല്‍ നിറയും                                              അരശുoമൂട്
അപ്പം, മോദകം, അവില്‍, പൊരി,ഇലയട
അത്തത്തന്നു നിവേദിച്ച്ചീടില്‍
അര്‍ദ്ധസമൃദ്ധി നമുക്ക് വരും, ഹൃദി-
യത്തല്‍ ഒഴിഞ്ഞു  സുഖം വര്ദിക്കും                            അരശുoമൂട്
അറുകപ്പുല്ലൊരു  നാലു പറിക്കുക
കരിമുഖനുടെ ത്രിക്കഴലില്‍ വെക്കുക
ഓം ഗം ഗണപതയേ നമ, ചൊല്ലുക
‍ ഉരുതര ദുരിത ഭയങ്ങള്‍ മറക്കുക
അരശുoമൂട്  ഗണപതി മമ പതി     അരശുoമൂട് ഗണപതി മമഗതി
Advertisements